Skip to main content

എറണാകുളം അറിയിപ്പുകള്‍

അറിയിപ്പുകള്‍

വിദ്യാഭ്യാസ അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി: 2020-21 അധ്യയന വര്‍ഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടി ആദ്യപ്രാവശ്യം പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സിക്ക് ആറ് ബി, നാല് സി ഗ്രേഡുകളും (സിബിഎസ്ഇ) മൂന്ന് ബി, രണ്ട് സി എന്നീ ഗ്രേഡുകളും, പ്ലസ് ടു നാല്, രണ്ട് സി ഗ്രേഡുകള്‍, ഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ്, പോസ്റ്റ് ഗ്രാജ്വേഷന്‍ ഫസ്റ്റ് ക്ലാസ്. അപേക്ഷകന്റെ  പേര്, മേല്‍ വിലാസം, ജാതി, പഠിച്ചിരുന്ന സ്ഥാപനം, പാസായ പരീക്ഷ, രജിസ്റ്റര്‍ നമ്പര്‍, നേടിയ മാര്‍ക്ക്/ഗ്രേഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊളളിച്ച് വെളളകടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ പേരിലുളള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 15-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മൂവാറ്റുപുഴ (0485-2814957, 2970337) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്
പദ്ധതി അപേക്ഷ ക്ഷണിച്ചു

കൊച്ചി: സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുന്നത് ലക്ഷ്യംവെച്ചുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന വിജയഭേരി പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന യോഗ്യത പരീക്ഷയില്‍ 50 ശതമാനവും അതില്‍ കൂടുതലും മാര്‍ക്ക് നേടി പ്രവേശനം ലഭിച്ച് ബിരുദം/ബിരുദാനന്തര ബിരുദം/പ്രെഫഷണല്‍ ഗവേഷണ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയിലെ പഞ്ചായത്തു പ്രദേശത്ത് സ്ഥിരതാമസമുളളവരും, സര്‍ക്കാരില്‍ നിന്നുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുളളവരുമായിരിക്കണം. അപേക്ഷകര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക് കോപ്പി, ആധാര്‍കാര്‍ഡിന്റെ  കോപ്പി, ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും (പട്ടികജാതി വികസന ഓഫീസര്‍) ഗ്രാമപഞ്ചായത്തില്‍ നിന്നും ഇതേ ആനുകൂല്യം കൈപ്പറ്റിയിട്ടില്ല എന്ന സാക്ഷ്യപത്രം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷ ഒക്‌ടോബര്‍ 15-ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422256.

ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിനായി 2020-21 വര്‍ഷം ഒരു കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വ്യവസ്ഥകള്‍ക്ക് വിധേയമായി മത്സരസ്വഭാവമുളള ക്വട്ടേഷനുകള്‍ ഒക്‌ടോബര്‍ 13-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814205.

കുടിവെളളം മുടങ്ങും
കൊച്ചി: പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഒക്‌ടോബര്‍ രണ്ടിന് മരട് മുനിസിപ്പാലിറ്റി മേഖലയില്‍ ശുദ്ധജല വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

റീ  ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: ഗവ: മഹാരാജാസ് താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് മഴ മരങ്ങളും, ഒരു അക്കേഷ്യ മരവും, ഒരു മഴ മരത്തിന്റെ ശിഖരങ്ങളും ടെന്‍ഡര്‍ നടപടികള്‍ പാലിച്ചുകൊണ്ട് വില്‍ക്കുന്നു. താത്പര്യമുളള വ്യക്തികളില്‍ നിന്നും /ഏജന്‍സികളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്‌ടോബര്‍ 13-ന് ഉച്ചയ്ക്ക് മൂന്നു വരെ സ്വീകരിക്കും.

കോവിഡ് 19 ധനസഹായത്തിനുളള
അപേക്ഷ ഒക്‌ടോബര്‍ 31 വരെ നല്‍കാം

കൊച്ചി: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ നാളിതുവരെ കോവിഡ് 19 ധനസഹായത്തിന് അപേക്ഷ നല്‍കാത്ത തൊഴിലാളികള്‍ക്ക് രണ്ടാംഘട്ട ധനസഹായമായ 1000 രൂപ ലഭ്യമാകുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. പുതുതായി അംഗ്വം എടുക്കുന്ന തൊഴിലാളികള്‍ക്കും നാളിതുവരെ അപേക്ഷിച്ചിട്ടില്ലാത്ത അംഗങ്ങളായ തൊഴിലാളികള്‍ക്കും വെബ്‌പോര്‍ട്ടല്‍ മുഖേന  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വെബ് പോര്‍ട്ടല്‍ motorworker.kmtwwfb.kerala.gov.in

date