Skip to main content

ജാമ്യരേഖകള്‍ തിരിച്ചു നല്‍കലും വായ്പാവിതരണവും നാളെ (മാര്‍ച്ച് 22)

    പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശികയായതും 2010 മാര്‍ച്ച് 31 ന് കാലാവധി കഴിഞ്ഞതുമായ വായ്പകളിലെ 2015 മാര്‍ച്ച് 31 വരെയുള്ള കുടിശ്ശിക എഴുതിതള്ളി ജാമ്യരേഖകള്‍ തിരികെ നല്‍കുന്ന ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 22 ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. 
    ചടങ്ങില്‍ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന നവീന വായ്പാ പദ്ധതികളുടെ പ്രഖ്യാപനവും വായ്പാ വിതരണവും നടക്കും.  കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കുള്ള ജാമ്യരഹിതവും സബ്‌സിഡിയോടുകൂടിയ വായ്പ, ഭൂരഹിത പട്ടികജാതിക്കാര്‍ക്കുള്ള കൃഷിഭൂമി വായ്പ, സബ്‌സിഡിയോടുകൂടിയ വിദേശ തൊഴില്‍ വായ്പ, ഭവന പുനരുത്ഥാരണ വായ്പ, പട്ടികജാതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കാര്‍ ലോണ്‍ പദ്ധതി, പ്രവാസി പുനരധിവാസ വായ്പ എന്നീ പുതിയ വായ്പാ പദ്ധതികളാണ് അന്ന് പ്രഖ്യാപിക്കുന്നത്.
    വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും.  മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബി. രാഘവന്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.എ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പി.എന്‍.എക്‌സ്.1059/18

date