Skip to main content

അറിയിപ്പുകള്‍

ക്ലര്‍ക്ക് പരീക്ഷാ പരിശീലനം കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്‌മെന്റ്്് ആന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ പരിശീലനം നല്‍കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 10 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട്് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും അവസരം. വിശദ വിവരങ്ങള്‍ക്ക്്് ഫോണ്‍: 04842576756. കുസാറ്റ് പ്രവേശനം: ഒക്ടോ.4 വരെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2020 അധ്യയന വര്‍ഷത്തെ പഞ്ചവത്സര ബിബിഎഎല്‍എല്‍ബി (ഹോണേഴ്‌സ്), ബി.കോംഎല്‍എല്‍ബി (ഹോണേഴ്‌സ്) കോഴ്‌സുകളുടെയും, എം.സി.എ (ലാറ്ററല്‍ എന്‍ട്രി) ഒഴികെയുള്ള ബിരുദാന്തര ബിരുദ, ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളുടെയും അപേക്ഷകര്‍ക്ക് തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 4 വരെ നീട്ടി. യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകരെ പ്രസ്തുത കോഴ്‌സുകളുടെ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന്് അഡ്മിഷന്‍സ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക. പ്രൊജക്ട് മാനേജര്‍ കരാര്‍ നിയമനം കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kel.co.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.. ഇ-മെയില്‍ hr.cor...@kel.co.in . രാഷ്ട്രപിതാവിന്റെ അര്‍ദ്ധകായ വെങ്കല പ്രതിമ അനാച്ഛാദന കര്‍മ്മം ഇന്ന് കൊച്ചി: ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ഗാന്ധിവന്ദനം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചിട്ടുളള രാഷ്ട്രപിതാവിന്റെ അര്‍ദ്ധകായ വെങ്കല പ്രതിമയുടെ അനാച്ഛാദന കര്‍മ്മം ഇന്ന് (ഒക്‌ടോബര്‍ 2) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വഹിക്കും. ഗാന്ധിജയന്തിദിന സന്ദേശം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബി.എ.മുത്തലിബ് അധ്യക്ഷത വഹിക്കും. കരാര്‍ നിയമനം കൊച്ചി: കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് കൊച്ചി: 2020 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങള്‍ക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ 10 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും. അറിയിപ്പുകള്‍ ക്ലര്‍ക്ക് പരീക്ഷാ പരിശീലനം കൊച്ചി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എംപ്ലോയ്‌മെന്റ്്് ആന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ പരിശീലനം നല്‍കുന്നു. ഒരു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ഓഗസ്റ്റ് 10 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട്് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യം പേര് രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും അവസരം. വിശദ വിവരങ്ങള്‍ക്ക്്് ഫോണ്‍: 04842576756. കുസാറ്റ് പ്രവേശനം: ഒക്ടോ.4 വരെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2020 അധ്യയന വര്‍ഷത്തെ പഞ്ചവത്സര ബിബിഎഎല്‍എല്‍ബി (ഹോണേഴ്‌സ്), ബി.കോംഎല്‍എല്‍ബി (ഹോണേഴ്‌സ്) കോഴ്‌സുകളുടെയും, എം.സി.എ (ലാറ്ററല്‍ എന്‍ട്രി) ഒഴികെയുള്ള ബിരുദാന്തര ബിരുദ, ത്രിവത്സര എല്‍എല്‍ബി കോഴ്‌സുകളുടെയും അപേക്ഷകര്‍ക്ക് തങ്ങളുടെ ലോഗിന്‍ പേജില്‍ /ഹോം പേജില്‍ യോഗ്യതാ പരീക്ഷയുടെ സ്‌കാന്‍ ചെയ്ത കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റ്് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 4 വരെ നീട്ടി. യോഗ്യതാ പരീക്ഷയില്‍ നേടിയ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാത്ത അപേക്ഷകരെ പ്രസ്തുത കോഴ്‌സുകളുടെ പ്രവേശനത്തിനായി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയില്ലെന്ന്് അഡ്മിഷന്‍സ് വിഭാഗം ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് admissions.cusat.ac.in സന്ദര്‍ശിക്കുക. പ്രൊജക്ട് മാനേജര്‍ കരാര്‍ നിയമനം കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) പ്രൊജക്ട് മാനേജര്‍ തസ്തികയിലേക്ക് (കരാര്‍) അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kel.co.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.. ഇ-മെയില്‍ hr.cor...@kel.co.in . രാഷ്ട്രപിതാവിന്റെ അര്‍ദ്ധകായ വെങ്കല പ്രതിമ അനാച്ഛാദന കര്‍മ്മം ഇന്ന് കൊച്ചി: ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ ഗാന്ധിവന്ദനം പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ചിട്ടുളള രാഷ്ട്രപിതാവിന്റെ അര്‍ദ്ധകായ വെങ്കല പ്രതിമയുടെ അനാച്ഛാദന കര്‍മ്മം ഇന്ന് (ഒക്‌ടോബര്‍ 2) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വഹിക്കും. ഗാന്ധിജയന്തിദിന സന്ദേശം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബി.എ.മുത്തലിബ് അധ്യക്ഷത വഹിക്കും. കരാര്‍ നിയമനം കൊച്ചി: കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. വിശദ വിവരങ്ങള്‍ക്ക് 0484-2346488 നമ്പരില്‍ ഓഫീസ് സമയം 9.30 നും 5.30 നും ഇടയില്‍ ബന്ധപ്പെടണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 10. ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ റിബേറ്റ് കൊച്ചി: 2020 ഗാന്ധിജയന്തിയോടനുബന്ധിച്ച് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങള്‍ക്ക് ഒക്‌ടോബര്‍ ഒന്നു മുതല്‍ 10 വരെയുളള വില്പനയ്ക്ക് 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. ജില്ലയിലെ ഖാദി ബോര്‍ഡിന്റെ കീഴിലുളള അംഗീകൃത വില്പനശാലകളായ ഖാദിഗ്രാമസൗഭാഗ്യ കലൂര്‍, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, ഖാദി സൗഭാഗ്യ മൂവാറ്റുപുഴ, പായിപ്ര എന്നീ വില്പനശാലകളില്‍ നിന്നും ആനുകൂല്യം ലഭിക്കും. പ്രത്യേക സാമ്പത്തിക മേഖല: കണ്ടെയ്ൻമെൻ്റ് സോണിന് മാർഗരേഖയായി കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ കോവിഡ് കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ജില്ലാ കലക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. കോവിഡ് രോഗ സ്ഥിരീകരണം റിപ്പോർട്ട് ചെയ്യുന്ന യൂണിറ്റുകൾ മാത്രം മൈക്രോ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിക്കുകയും ഏഴ് ദിവസത്തേക്ക് അടച്ചിടുകയും ചെയ്യും. മേഖലയിലെ മറ്റ് യൂണിറ്റുകൾക്ക് പ്രവർത്തിക്കാം. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർ 14 ദിവസം ക്വാറൻ്റീനിൽ കഴിയണം. രോഗലക്ഷണമുള്ളവർ ക്വാറൻ്റീനിൽ കഴിയുകയും പരിശോധന നടത്തുകയും വേണം. അവശ്യ സേവന മേഖലയിലെ സ്ഥാപനങ്ങൾ 20 ശതമാനം ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രവർത്തിക്കണം മാസ്ക്, സാമൂഹ്യ അകലം തുടങ്ങിയ ബ്രേക്ക് ദ ചെയിൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

date