ഗാന്ധി ജയന്തി വാരാഘോഷം: ഓണ്‍ലൈന്‍ പ്രസംഗ മത്സരം ഒക്ടോ.6ന്
ഗാന്ധി ജയന്തി വാരാഘോഷം: ഓണ്‍ലൈന്‍ പ്രസംഗ മത്സരം ഒക്ടോ.6ന്
ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന
ഓണ്‍ലൈന്‍ പ്രസംഗ മത്സരം
ഒക്ള്‍ടോബര്‍ 6 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കും. സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എല്ലാ സ്‌കൂളുകളിലെയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്
മത്സരത്തില്‍ പങ്കെടുക്കാം.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന
നൂറു പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉള്ളത്. സൂം മീറ്റ് വഴി ഓണ്‍ലൈനായാണ് മല്‍സരം. ഹൈസ്പീഡ് ഡാറ്റ കണക്ഷനോടുകൂടിയ സ്മാര്‍ട് ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ വഴി മല്‍സരാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തില്‍ പങ്കെടുക്കാനുള്ള ലിങ്ക് അരമണിക്കൂര്‍ മുമ്പ് പങ്കെടുക്കുന്നവര്‍ക്ക് നല്‍കും. ലോകം നേരിടുന്ന സമകാലിക പ്രതിസന്ധിഘട്ടത്തില്‍ ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്തി എന്ന ആശയത്തെ ആധാരമാക്കിയായിരിക്കും മല്‍സരം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, പഠിക്കുന്ന സ്‌കൂള്‍, ഡാറ്റ കണക്ഷനോടുകൂടിയ വാട്സ്ആപ് ഫോണ്‍ നമ്പര്‍, ഇ മെയ്ല്‍ എന്നിവ സഹിതം dio. ekm@gmail.com എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ടര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 3 വൈകിട്ട് 5:00 മണി.
- Log in to post comments