Skip to main content

ജില്ലയില്‍ പരാതികള്‍ കുറവ് - ന്യൂനപക്ഷ കമ്മീഷന്‍

    ന്യൂനപക്ഷ കമ്മീഷന് ജില്ലയില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ കുറവാണെന്ന് ന്യൂനപക്ഷ കമ്മീഷനംഗം അഡ്വ.ബിന്ദു എം.തോമസ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ പരാതിപരിഹാര അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. നേരത്തേ ലഭിച്ചിരുന്ന ആറ് പരാതികളും അദാലത്തില്‍ ലഭിച്ച രണ്ട് പരാതികളും ഉള്‍പ്പെടെ ആകെ എട്ട് പരാതികളാണ് പരിഗണിച്ചത്. പുതുതായി ചാര്‍ജെടുത്ത കമ്മീഷന്റെ ആദ്യ സിറ്റിംഗാണ് ഇന്നലെ നടന്നത്. ജില്ലയില്‍ പരാതികള്‍ കുറവായതിനാ ല്‍ ആലപ്പുഴ ജില്ലയിലെ സിറ്റിംഗിലാണ് പത്തനംതിട്ടയിലെ പരാതികള്‍ നേരത്തേ പരിഗണിച്ചിരുന്നത്. 
    വസ്തു അളന്ന് തിരിച്ച് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് സഹോദരന്‍ തടസം നി ല്‍ക്കുന്നു എന്ന പരാതിയുമാണ് നെടുമണ്‍കാവ് സ്വദേശി കമ്മീഷന്‍ മുമ്പാകെ എത്തിയത്. പരാതിയിന്മേല്‍ ഹിയറിംഗ് നടത്തി കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. 
    അദാലത്തില്‍ റവന്യു, പോലീസ്, സിവില്‍ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ പങ്കെടുത്തു.                                     

date