കുടിവെള്ള പദ്ധതി ഉദ്ഘാടനം 24ന്
ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജല അതോറിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുറപ്പുഴ- മണക്കാട് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 24ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. വൈകി'് അഞ്ചിന് വഴിത്തലയില്‍ നടക്കു യോഗത്തില്‍ പി.ജെ.ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം. പി മുഖ്യപ്രഭാഷണം നടത്തും.
അരിക്കുഴ കൃഷിഫാമിനു സമീപം തൊടുപുഴയാറിന്റെ മേതലപ്പാറ ഭാഗത്താണ് പദ്ധതിക്കുള്ള കിണറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയി'ുള്ളത്. 30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയില്‍ പ്രതിദിനം 80 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുതിനുള്ള പ്ലാന്റിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി'ുണ്ട്. പദ്ധതിയോടനുബന്ധിച്ച് മണക്കാട് പഞ്ചായത്തിലെ പച്ചൂര്‍, താമല, മുടക്കൊല്ലി, മുണ്ടന്‍മല, ഉയ്ക്കാ'ുമല പുറപ്പുഴ പഞ്ചായത്തിലെ കൊടികുത്തി, കുണിഞ്ഞി, നെടുമ്പാറ എിവിടങ്ങളില്‍ ടാങ്കുകളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കി.
അരീക്കുഴയില്‍ നിും ശുദ്ധീകരിച്ച വെള്ളം പുതിയതായി സ്ഥാപിച്ച മെയിന്‍ ലൈനിലൂടെ ടാങ്കുകളിലെത്തിക്കും. മണക്കാട് പഞ്ചായത്തില്‍ 125 കിലോമീറ്റര്‍ പ്രദേശത്തും പുറപ്പുഴ പഞ്ചായത്തില്‍ 70 കിലോമീറ്റര്‍ പ്രദേശത്തും വിതരണ ലൈനുകള്‍ സ്ഥാപിച്ചു. മണക്കാട് പഞ്ചായത്തില്‍ 19 പൊതുടാപ്പുകളും പുറപ്പുഴ പഞ്ചായത്തില്‍ 18 പൊതുടാപ്പുകളും പ്രവര്‍ത്തനസജ്ജമാക്കി. നെടുമ്പാറ ടാങ്ക് 4.5 ലക്ഷം ലിറ്ററും, കുണിഞ്ഞി ടാങ്ക് 1.6 ലക്ഷം ലിറ്ററും , കൊടുകുത്തി ടാങ്ക് 90000 ലിറ്ററും സംഭരണ ശേഷിയുള്ളതാണ്. നിലവിലുള്ള ചുണ്ടേക്കാട് ടാങ്കില്‍ 60000 ലിറ്റര്‍ വെള്ളം ശേഖരിക്കാനാകും.
പദ്ധതിയോടനുബന്ധിച്ച് മേതലപ്പാറയില്‍ 400 കെ.വിയുടെയും 160 കെ.വിയുടെയും രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. പദ്ധതി കമ്മീഷന്‍ ചെയ്യുതോടെ രണ്ട് പഞ്ചായത്തുകളിലെയും ഉയര്‍ പ്രദേശങ്ങളിലടക്കം കുടിവെള്ള വിതരണം സുഗമമാകും. വഴിത്തലയില്‍ നടക്കു ഉദ്ഘാടന യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments