Skip to main content

സിസ്റ്റം അസിസ്റ്റന്റ് ഡെപ്യൂട്ടേഷന നിയമനം

    തിരുവനന്തപുരം പ്രവേശന കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള സിസ്റ്റം അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസിലോ, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളിലോ തതുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.  പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിക്കും നിയമനത്തിന് നടപടികള്‍ സ്വീകരിക്കും. താത്പര്യമുള്ള ജീവനക്കാര്‍ ബയോഡേറ്റയും, ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ കെ.എസ്.ആര്‍ റൂള്‍ 144 അനുസരിച്ചുള്ള പ്രഫോര്‍മയും സഹിതം അപേക്ഷ നല്‍കണം. ഡിഗ്രിയും കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.ജി. ഡിപ്ലോമയും / സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റില്‍ പരിചയവും ( LAMP പ്ലാറ്റ്‌ഫോമില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കുകളില്‍ നിന്ന് ഡിപ്ലോമ (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ്), സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റില്‍ പരിചയം എന്നിവയാണ് യോഗ്യത.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ ഏഴ്.  അയയ്‌ക്കേണ്ട വിലാസം : പ്രവേശന പരീക്ഷാ കമ്മിഷണര്‍, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ് (അഞ്ചാം നില) ശാന്തിനഗര്‍, തിരുവനന്തപുരം - 1)
പി.എന്‍.എക്‌സ്.1066/18

date