Skip to main content

ജലദിനാചരണം ഇന്ന് (മാര്‍ച്ച് 22) ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

    ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ജല ദിനാചരണം ഇന്ന് (മാര്‍ച്ച് 22) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് പദ്മം ഹാളില്‍ രാവിലെ 10 മണിക്ക് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം നിര്‍വ്വഹിക്കും.  പരിപാടിയില്‍ ജലവിഭവ മന്ത്രി മാത്യൂ ടി. തോമസ് അധ്യക്ഷത വഹിക്കും.  തുടര്‍ന്ന് നടത്തുന്ന സംസ്ഥാനതല സെമിനാറില്‍ 'സംരക്ഷിക്കാം പ്രകൃതിയെ ............... ജലത്തിനായി' എന്ന ഈ വര്‍ഷത്തെ ജലദിന സന്ദേശം ആസ്പദമാക്കിയുള്ള ക്ലാസ്സുകള്‍ പ്രഗല്‍ഭര്‍ കൈകാര്യം ചെയ്യും.
    ജലദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.  ബസ് ക്യാമ്പയിനിന്റെ ഭാഗമായി ഡബിള്‍ ഡക്കര്‍ ബസ് സന്നദ്ധപ്രവര്‍ത്തകരുമായി തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ജലദിന സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കും. ജലദിനത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യുക, ജലവുമായി ബന്ധപ്പെട്ട പ്രശ്‌നോത്തരി സംഘടിപ്പിക്കുക എന്നീ കാര്യങ്ങള്‍ ബസ് ക്യാമ്പയിനിലുണ്ട്.
പി.എന്‍.എക്‌സ്.1077/18

date