എറണാകുളം വാര്‍ത്തകള്‍
സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിക്ക് പുറത്തുളള സ്ഥലങ്ങളില്‍ സ്ഥിര താമസക്കാരായവരും, 2020-21 വര്‍ഷം പ്ലസ് ടു വിന് മുകളിലുളള പോസ്റ്റുമെട്രിക് കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് മുഖേന സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍ വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, കോഴ്‌സ്, എന്നിവ സഹിതം വെളളക്കടലാസില്‍ രേഖപ്പെടുത്തി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും 2020-21 വര്‍ഷം വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പൊന്നും ലഭിച്ചിട്ടില്ലായെന്ന സാക്ഷ്യപത്രം, നിലവില്‍ പഠനം തുടരുന്നുവെന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ ഡിസംബര്‍ 31 ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957, 2970337 ഫോണ്‍ നമ്പരിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിണിക്കുന്നതല്ല.
ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു പ്രമുഖ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിള്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് (ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍). ഔട്ട്ഫിറ്റ് അസിസ്റ്റന്റ് (ഫില്‍റ്റര്‍, മെക്കാനിക് ഡീസല്‍, ഫിറ്റര്‍ പൈപ്പ് പ്ലംബര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ക്രെയിന്‍ ഓപ്പറേറ്റര്‍, ഇലക്‌ട്രോണിക് മെക്കാനിക്, ഇന്‍സ്ട്രമെന്റ് മെക്കാനിക്, ഷിപ്പ്‌റൈറ്റ് വുഡ്, മെഷിനിസ്റ്റ്) സ്‌കാഫോള്‍ഡര്‍, സെമി സ്‌കില്‍ഡ് റിഗ്ഗര്‍. യോഗ്യത എസ്.എസ്.എല്‍.സിയും ബന്ധപ്പെട്ട മേഖലയിലുളള ഐ.ടി.ഐ- എന്‍.റ്റി.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും. യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ പ്രവൃത്തി പരിചയം/പരിശീലനം. ആവശ്യമാണ്. പ്രായം ഒക്‌ടോബര്‍ 10 ന് 18-45. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുളള ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
കളമശേരി ഗവ: ഐ.ടി.ഐ പ്രവേശനം
കൊച്ചി: കളമശേരി ഗവ:ഐ.ടി.ഐ യിലെ 2020 അധ്യയന വര്‍ഷത്തിലെ പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ച അപേക്ഷാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒടുക്കുന്നതിനും ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ടാണ്. അപേക്ഷാര്‍ഥികള്‍ പ്രസ്തുത തീയതിക്ക് മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ആരക്കുഴ ഗവ:ഐ.ടിഐ പ്രവേശനം
കൊച്ചി: ആരക്കുഴ ഗവ:ഐ.ടിനെ യില്‍ മെട്രിക് ട്രേഡായ ഡി/സിവില്‍ (രണ്ട് വര്‍ഷം), നോണ്‍ മെട്രിക് ട്രേഡായ പ്ലംബര്‍ (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്ക് 2020-21 വര്‍ഷത്തെ പ്രവേശനത്തിനായി www.itiadmissions.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയവരുടെ ട്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ എട്ടിന് വൈകിട്ട് അഞ്ചിന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0485-2254442, 9446135438. വെബ്‌സൈറ്റ് www.det.kerala.gov.in . ഐ.ടി.ഐ വെബ്‌സൈറ്റ് www.itiarakkuzha.kerala.gov.in
സീറ്റ് ഒഴിവ്
എറണാകുളം: ടൂറിസം വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2020-21 അധ്യയന വർഷത്തെ ഫുഡ് ആൻറ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോ മൊഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഒരു വർഷമാണ് കാലാവധി. കൂടുതൽ വിവരങ്ങൾക്ക് 0484-2558385, 9400455066 എന്നീ നമ്പറിൽ ബന്ധപ്പെടണം
താത്കാലിക ഒഴിവുകൾ
എറണാകുളം : ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ എഞ്ചിൻ ഡ്രൈവർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ഓപ്പൺ -5, ഇ. ടി. ബി -1, എസ്. സി -1, മുസ്ലിം -1, എൽ. സി/ എ. ഐ -1, ഒ. ബി. സി -1 എന്നിങ്ങനെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യോഗ്യത : എഴുത്തും വായനയും അറിഞ്ഞിരിക്കണം. കേരള ഇൻലാൻഡ് വെസ്സെൽസ് റൂൾസ് -2010 ന് കീഴിൽ നൽകിയിരിക്കുന്ന ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
വയസ് : 1.1.2020 ന് 18-37 വയസ് കവിയാൻ പാടില്ല. നിയമപ്രകാരമുള്ള വയസ്സിളവ് അനുവദിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 ന് മുൻപായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
കുടുംബശ്രീ പച്ചക്കറി കൃഷി ചലഞ്ച് : വിജയികൾക്ക് സമ്മാനത്തുക കൈമാറി
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച പച്ചക്കറി കൃഷി ചലഞ്ചിലെ വിജയികൾക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് സമ്മാനത്തുക കൈമാറി. ജില്ലാ തല മത്സരത്തിൽ ഇലഞ്ഞി സി. ഡി. എസിലെ മിനി ജോർജ് ഒന്നാം സ്ഥാനം നേടി. 5000 രൂപയാണ് ഒന്നാം സമ്മാനത്തുക. മഴുവന്നൂർ സി. ഡി. എസിലെ അച്ചാമ്മ ഏലിയാസ് രണ്ടാം സമ്മാനമായ 3000 രൂപയും ഉദയംപേരൂർ, സി. ഡി. എസിലെ സജു ശശിധരൻ മൂന്നാം സമ്മാനമായ ആയിരം രൂപയും കരസ്ഥമാക്കി.
’’എന്റെ മണ്ണ്, എന്റെ അടുക്കളയ്ക്ക് , എന്റെ പച്ചക്കറി’’ എന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കുടുംബശ്രീ മിഷൻ മത്സരങ്ങൾ സംഘടിപ്പിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി കൃഷി ചലഞ്ച് നടപ്പിലാക്കിയത് .
എറണാകുളം ജില്ലയിലാണ് ആദ്യമായി കുടുംബശ്രീ കാർഷിക ചലഞ്ച് പദ്ധതിക്കു തുടക്കമിട്ടത്.
ബ്ലോ തലത്തിലാണ് മത്സരം സംഘടിപ്പിച്ചത് . ഓരോ ബ്ലോക്കിന്റെയും കീഴിലുള്ള സി.ഡി.എസുകളിൽ നിന്നുള്ള സംഘക്കൃഷി ഗ്രൂപ്പിലെ വനിതകളാണ് മത്സരത്തിൽ പങ്കെടുത്തത്.മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. നിലമൊരുക്കൽ, നടീൽ, പരിപാലനം എന്നിങ്ങനെയായിരുന്നു ചലഞ്ചിന്റെ ഘട്ടങ്ങൾ. മത്സരത്തിൽ പങ്കെടുത്ത പലരും സ്വന്തം വീട്ടു മുറ്റത്ത് തനിച്ചോ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയോ ആയിരുന്നു കൃഷി ചെയ്തത് .ചീര, വഴുതന, വെണ്ട, പയർ, പാവൽ എന്നിവയായിരുന്നു പ്രധാന കൃഷികൾ. മുളപ്പിച്ച് ഉപയോഗിക്കുന്ന മൈക്രോ ഗ്രീൻ പച്ചക്കറികൾ, ഗ്രോബാഗ്, ടെറസ് ഫാമിങ്ങ് എന്നിവ ഉൾപ്പെടെ വിവിധ കൃഷി രീതികളും പലരും അവലംബിച്ചിരുന്നു .
മത്സരത്തിന്റെ ഓരോ ഘട്ടവും വീഡിയോ ആയി ചിത്രീകരിച്ച് മെയിൽ ചെയ്യുന്നതിനുള്ള നിർദേശം ആയിരുന്നു മത്സരാർത്ഥികൾക്ക് നൽകിയിരുന്നത് . ഇങ്ങനെ ലഭിച്ച വീഡിയോ പരിശോധിച്ച് ബ്ലോക്ക് തല മത്സരങ്ങളിൽ വിജയികളായവരിൽ നിന്നും ജില്ലാ തലത്തിൽ 1, 2, 3 സ്ഥാനങ്ങളിലേക്ക് മികച്ച മത്സരാർത്ഥികളെ തെരെഞ്ഞെടുത്തു.
ഇതോടൊപ്പം തന്നെ 14 ബ്ലോക്ക് തല വിജയികളെയും തിരഞ്ഞെടുത്തു. മത്സരത്തിന്റെ മൂന്ന് ഘട്ടങ്ങളിലും പങ്കെടുത്ത 239 വനിതാ കർഷകർ ഇ കാർഷിക ചലഞ്ചിന്റെ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.
ബ്ലോക്ക് തല മത്സര വിജയികൾ
1. ആലങ്ങാട് ബ്ലോക്ക് -സാനിയ ഷൈൻ( ആലങ്ങാട് CDS )
2. അങ്കമാലി ബ്ലോക്ക് - ശ്രീലത സലികുമാർ ( അയ്യമ്പുഴ CDS)
3. ഇടപ്പള്ളി ബ്ലോക്ക് - മേരി ഷേർലി ഫ്രാൻസിസ് ( എളങ്കുന്നപ്പുഴ CDS)
4. കോതമംഗലം ബ്ലോക്ക് - രെഹ്ന നൂറുദ്ധീൻ (നെല്ലിക്കുഴി CDS)
5. കൂവപ്പടി ബ്ലോക്ക് - ധനുഷാ വിജയൻ ( വേങ്ങൂർ CDS )
6. മുളന്തുരുത്തി ബ്ലോക്ക് -ഷീന ടി. എ (ആമ്പല്ലൂർ CDS )
7. മുവാറ്റുപുഴ ബ്ലോക്ക് -മിനി രാജു (ആരക്കുഴ CDS )
8. പള്ളുരുത്തി ബ്ലോക്ക് - ഓമന വേണുഗോപാൽ (കുമ്പളങ്ങി CDS)
9. പാമ്പാക്കുട ബ്ലോക്ക് -ബീന സണ്ണി (പാലക്കുഴ CDS )
10. പാറക്കടവ് ബ്ലോക്ക് -ജാൻസി ജോബി (കുന്നുകര CDS )
11. പറവൂർ ബ്ലോക്ക് -ജാൻസി പിയുസ് (കോട്ടുവള്ളി CDS )
12. വടവുകോട് ബ്ലോക്ക് -ശോഭന പി. കെ (വടവുകോട് പുത്തന്കുരിശ്ശ് CDS )
13. വാഴക്കുളം ബ്ലോക്ക് -തങ്കമ്മ (കീഴ്മാട് CDS )
14. വൈപ്പിൻ ബ്ലോക്ക് - ഷീബ പ്രകാശൻ (പള്ളിപ്പുറം CDS )
- Log in to post comments