മെഡിക്കല്‍/എഞ്ചിനീയറിംഗ് ക്രാഷ് കോഴ്സ്
പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസം നീണ്ടു നില്ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം (ക്രാഷ് കോഴ്സ്) നടത്തുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനു താല്പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുളള രക്ഷകര്‍ത്താവിന്റെ സമ്മതപത്രം എന്നിവയും പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും പ്ലസ്ടൂവിന് ഇതുവരെയുളള മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും ജാതി-വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 24 നകം കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിലോ മേലുകാവ്, പുഞ്ചവയല്‍, വൈക്കം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്-579/18)
- Log in to post comments