ഐ.പി.ആര്.-ജില്ലാതല സെമിനാര്‍
വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ സഹകരണത്തോടെ മഞ്ചേരി ഫര്‍സ ഹോട്ടലില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് വിഷയത്തില്‍ ജില്ലാതല സെമിനാര്‍ നടത്തി. ഉത്പന്നങ്ങളുടെ ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്; പാറ്റന്റിംഗ്, കോപ്പിറൈറ്റ്, അപേക്ഷ ഫയലിംഗ് എന്നിവയെ സംബന്ധിച്ച വിശദമായ ക്ലാസുകള്‍ സംഘടിപ്പിച്ചു. മഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ വി.എം.സുബൈദ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയും, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുള്‍ വഹാബ് ടി. അദ്ധ്യക്ഷ്യത വഹിച്ചു. ചടങ്ങില്‍ നിലമ്പൂര്‍ താലൂക്ക് വ്യവസായ ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ സുനിത എം.എസ്, കേരള ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.വി. അന്‍വര്‍, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പ്രശാന്ത് കെ., ഏറനാട് താലൂക്ക് വ്യവസായ ഓഫീസ് അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ സതീഷ് കെ.പി., വ്യവസായ വികസന ഓഫീസര്‍ വിനോദ്.പി.സി, കോഴിക്കോട് ഗവ. ലോ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ലോവെല്‍മാന്‍, തൃശൂര്‍ ലീഗാലിറ്റീസ് ഐ.പി. സര്‍വ്വീസസ് ട്രേഡ് മാര്‍ക്ക് അറ്റോര്‍ണി അഡ്വ.ഫെബിന് ജെയിംസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ 80 സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ പങ്കെടുത്തു.
- Log in to post comments