സമ്പൂർണ ഹൈടെക് ആയി എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
സമ്പൂർണ ഹൈടെക് ആയി എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ
എറണാകുളം: എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളും ഇനി സമ്പൂർണ ഹൈടെക്. സമ്പൂർണ ഹൈ ടെക് ആയതിന്റെ പ്രഖ്യാപനം വൈപ്പിൻ എ ഇ ഒ ബിന്ദു ഗോപി നിർവഹിച്ചു.
കൈറ്റിന്റെ ആഭിമുഖ്യത്തിൽ കിഫ്‌ബി ധനസഹായത്തോടെ യു പി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 13 ലാപ്ടോപ്പ്,പ്രൊജക്ടർ, സ്പീക്കർ , 2 എച് ഡി വെബ് ക്യാം , 10 സ്ക്രീൻ, 2 ടെലിവിഷനുകൾ , 11 മൗണ്ടിംഗ് ആക്‌സസറീസ്, 1 പ്രിൻ്റർ എന്നിവയാണ് സ്‌കൂളിന് ലഭിച്ചത്.
വൈപ്പിൻ ഉപജില്ലാ മാസ്റ്റർ ട്രെയിനി ജി ദേവരാജൻ , ബി ആർ സി പ്രതിനിധി പോൾ , പ്രിൻസിപ്പാൾ വി എം ബിന്ദു, ഹെഡ്മിസ്ട്രസ് എൻ കെ സീന , ജി എൻ എൽ പി എസ് ഹെഡ്മിസ്ട്രസ് ഇ പി മജ്നു ,പി ടി എ പ്രസിഡന്റ് രാജീവൻ ആയിച്ചോത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments