Skip to main content

സമ്പൂർണ ഹൈടെക് ആയി എറണാകുളം ഗവ. ഗേൾസ്  ഹയർ സെക്കൻ്ററി സ്കൂൾ

സമ്പൂർണ ഹൈടെക് ആയി എറണാകുളം ഗവ. ഗേൾസ്  ഹയർ സെക്കൻ്ററി സ്കൂൾ

 

എറണാകുളം: എല്ലാ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ് മുറികളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എറണാകുളം ഗവ. ഗേൾസ്  ഹയർ സെക്കൻ്ററി സ്‌കൂളും  ഇനി സമ്പൂർണ ഹൈടെക്. സമ്പൂർണ ഹൈ ടെക് ആയതിന്റെ പ്രഖ്യാപനം എറണാകുളം എം എൽ  എ ടി .ജെ വിനോദ് നിർവഹിച്ചു. സാധാരണക്കാരായ മാതാപിതാക്കളുടെ ആഗ്രഹമാണ് ഇതിലൂടെ സഫലം ആകുന്നതെന്ന് എം എൽ എ പറഞ്ഞു.

 

 ഹൈ സ്കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി 36  ലാപ്ടോപ്പ്, 24 പ്രൊജക്ടർ, 24 മൗണ്ടിംഗ് ആക്‌സസറീസ് , 2 എച് ഡി വെബ് ക്യാം  , 2 ഡി എസ് എൽ ആർ ക്യാമറ ,24 യു  എസ്  ബി സ്പീക്കർ ,  1 പ്രിൻറർ , 7 സ്ക്രീൻ, 2 ടെലിവിഷനുകൾ എന്നിവയാണ് സ്‌കൂളിന് ലഭിച്ചത്. 30 ക്ലാസ്സ് മുറികൾ സ്മാർട്ട് ആക്കുകയും  ചെയ്തിട്ടുണ്ട് .

 

 

നഗരസഭാ കൗൺസിലർ കെ വി പി കൃഷ്ണകുമാർ , വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ , എ ഇ ഒ എൻ  എക്സ് ആൻസലം , ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം പി ഓമന , പി ടി എ പ്രസിഡന്റ് ഷിബു പി ചാക്കോ , പ്രധാന അധ്യാപകരായ  ലതിക പണിക്കർ, കെ ജയ , സാബു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു .

 

ചൊവ്വാഴ്ച (131020) ജില്ലയില്‍ ഡോക്‌സി ഡേ  ആചരണം 

 

ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോക്‌സി ദിനം ആചരിക്കുന്നു.

 

 ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും  മറ്റ് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും,  ആരോഗ്യ ജാഗ്രത കാമ്പയിന്‍ കലണ്ടര്‍ പ്രകാരമുളള  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍  ശക്തിപ്പെടുത്തുകയാണ് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

എലിപ്പനി രോഗികളുടെ എണ്ണം  സെപ്റ്റംബര്‍ മാസത്തില്‍ കുറഞ്ഞുവന്നെങ്കിലും ഒക്ടോബര്‍ മാസം വീണ്ടും കൂടുന്നതായി കാണുന്നു.

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ എലിപ്പനി  23 സ്ഥിരീകരിച്ച കേസുകളും, 252 സംശയിക്കപ്പെടുന്ന കേസുകളും 2 സ്ഥിരീകരിച്ച മരണങ്ങളും  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

 

 ആയതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്. 

 

ഈ സാഹചര്യത്തില്‍ ജില്ലയില്‍  ഒക്ടോബര്‍  13 ഡോക്‌സിഡേ ആയി ആചരിക്കുകയാണ്.  

ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി  ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

 സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

 

1) എലിപ്പനിയെ കുറിച്ച്  ജനങ്ങളില്‍ ശക്തമായ അവബോധമുണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.

 

2) ആരോഗ്യ കേന്ദ്രങ്ങള്‍ മുഖേന അതാതു പ്രദേശത്തെ ഹൈ റിസ്‌കിലുള്ള വിഭാഗങ്ങള്‍ അതായത് ക്ഷീര കര്‍ഷകര്‍, തൊഴിലുറപ്പുകാര്‍, ശുചീകരണ തൊഴിലാളികള്‍, കെട്ടികിടക്കുന്ന വെള്ളത്തില്‍ ജോലിചെയ്യുന്നവര്‍, തോടുകളിലും കുളങ്ങളിലും മറ്റും മീന്‍ പിടുത്തത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങി എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ളവരെ വാര്‍ഡ്/ ഡിവിഷന്‍ തലത്തില്‍ കണ്ടെത്തുകയും, സോക്‌സിസൈക്ലിന്‍ പ്രതിരോധ  മരുന്ന് നല്‍കുന്നതാണ്. . 

 

3) സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ആരോഗ്യ വകുപ്പിന്റെ ചികിത്സ മാനദണ്ഡങ്ങള്‍ പ്രകാരം രോഗികള്‍ക്കു ഡോക്‌സിസൈക്ലിന്‍ മരുന്ന് നല്കുന്നുണ്ടന്നു ഉറപ്പ് വരുത്തും. 

 

4) ദിനാചരണം  വിജയകരമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍    ഇതര വകുപ്പ് മേധാവികള്‍,  തൊഴിലുറപ്പ്  പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ഭാരവാഹികള്‍, തുടങ്ങിയവരെ ഉള്‍പ്പെടുത്തി കോവിഡ് മാനദണ്ഡപ്രകാരം യോഗം ചേരും.

 

5) പഞ്ചായത്തുകളില്‍ അതാത് പ്രദേശത്തെ ക്ഷീര കര്‍ഷക സമിതികള്‍, തൊഴിലുറപ്പ്  പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

 

6) മുനിസിപ്പല്‍/നഗരസഭാ പ്രദേശങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ വഴി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ പ്രതിരോധ  മരുന്ന് നല്‍കും.

date