എറണാകുളം അറിയിപ്പുകള്‍
അറിയിപ്പുകള്‍
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ സ്ഥിരതാമസമുളളതും 2020-21 വര്‍ഷം പ്ലസ് വണ്‍, ഐ.റ്റി.ഐ, പോളിടെക്‌നിക് കോഴ്‌സിന് പ്രവേശനം നേടിയതുമായ, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, കോഴ്‌സ് എന്നിവ വെളളക്കടലാസില്‍ രേഖപ്പെടുത്തി, പഠിക്കുന്ന സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നവംബര്‍ 15-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957, 2970337 നമ്പരിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ജോലി ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്തിട്ടുളള ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത കണ്‍സര്‍വേഷനില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ പോസ്റ്റ് ഗ്രാജ്വേഷന്‍. ടൂ#ു ശമ്പള സ്‌കെയില്‍ 1500 രൂപ ദിവസവേതനം. പ്രായം ഈഴവ 20-41 (നിയമാനുസൃത വയസിളവ് ബാധകം).
നിശ്ചിത യോഗ്യതയുളള ഈഴവ/തിയ്യ/ബില്ല മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 21 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം.
ഐ.എച്ച്.ആര്‍.ഡി പെരിശ്ശേരി അപ്ലൈഡ് സയന്‍സ് കോളേജില്‍ പി.ജി പ്രവേശനം (2020-21)
കൊച്ചി: കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരളാ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരിശ്ശേരി, അപ്ലൈഡ് സയന്‍സ് കോളേജിലേക്ക് (0479-2456499, 9446029691) 2020-21 അദ്ധ്യയന വര്‍ഷത്തില്‍ 'പുതുതായി അനുവദിച്ച എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്' കോഴ്‌സിലേക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷാ ഫാറം പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ നേരിട്ടും അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ www.ihrd.ac.in മുഖാന്തിരം ലഭ്യമാണ്.
ബ്രാന്‍ഡഡ് ലിഫ്റ്റിങ് ചാര്‍ജ്ജ് :
ചെറുകിട സംരംഭകരെ ഒഴിവാക്കാന്‍
വേണ്ടിയല്ല : സപ്ലൈകോ
രാജ്യത്തിനു മാതൃകയായ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ബ്രാന്‍ഡഡ് ലിഫ്റ്റിങ് ചാര്‍ജ്ജ് ഈടാക്കുന്നതിലൂടെ ചെറുകിട സംരംഭകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കോവിഡ് കാലത്ത് പൊതുജനങ്ങളെ ഏറ്റവും അധികം സംരക്ഷിച്ച സര്‍ക്കാര്‍ സംരംഭമാണ് പൊതുവിതരണ സംവിധാനം. എന്നാല്‍ ബ്രാന്‍ഡഡ് ലിഫ്റ്റിങ് നടത്താന്‍ ചാര്‍ജ് ഈടാക്കുന്നതിന്‍റെ പേരില്‍ ഈ സംവിധാനത്തെ മോശമായി ചിത്രീകരിക്കുകയാണിപ്പോള്‍. ഉല്പന്നങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ചാര്‍ജിനു പുറമെ ഷോറൂമുകളില്‍ ഉപഭോക്താക്കളുടെ ശ്രദ്ധ ഏറെ പതിയുന്നിടത്ത് പ്രദര്‍ശിപ്പിക്കാനാണ് 2000 രൂപ വേറെ നല്‍കേണ്ടത്. ഈ നിരക്കില്‍ തുക അടയ്ക്കണമെന്നത് ബോര്‍ഡ് യോഗത്തില്‍ വന്ന തീരുമാനമാണ്. ഇതുമൂലം സംരംഭകര്‍ക്ക് വലിയ അളവില്‍ ഗുണമാണുണ്ടാകുക. സപ്ലൈകോയ്ക്ക് 1592 ഓളം വില്പനശാലകള്‍ സംസ്ഥാനത്തുണ്ട്.ഈ ശൃംഖലയിലുളള സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍ ബസാര്‍ എന്നിവിടങ്ങളിലാണ് ബ്രാന്‍ഡഡ് ലിഫ്റ്റിങ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുളളത്. ഈ വില്പനശാലകളിലെ റാക്കുകളില്‍ ഇവ പ്രദര്‍ശിപ്പിക്കുക മൂലം ഇവരുടെ ഉല്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണിയാണുണ്ടാക്കുക. അല്ലാതെ സംരംഭകരെ ബുദ്ധമുട്ടിക്കലല്ല. ഇവരുടെ ഉല്പന്നങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കാനും ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാനുമാണ് ഉദ്ദേശിക്കുന്നത്. സംരംഭകരുടെ ബുദ്ധിമുട്ട് പരിഹരിച്ച് നടപടികള്‍ സുഗമമാക്കാന്‍ മാനേജര്‍മാരുടെ മൂന്നംഗ സബ്കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സബ് കമ്മിറ്റി നല്‍കുന്ന ശുപാര്‍ശ ബോര്‍ഡില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ഇക്കാര്യം നടപ്പാക്കുകയുളളൂവെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
- Log in to post comments