എറണാകുളം അറിയിപ്പുകള്‍
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
കൊച്ചി: 2020 ജനുവരി ഒന്നു മുതല്‍ 2021 ഫെബ്രുവരി 28 വരെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്് 2021 മെയ് 31 വരെ പുതുക്കല്‍ കാലാവധി നീട്ടി നല്കിയിട്ടുണ്ട്. 3/2019 മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ട എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2021 മെയ് 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്. 2019 ഡിസംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍/സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ നടത്തിയവര്‍ക്ക് വെരിഫിക്കേഷന് ഹാജരാകേണ്ട തീയതി 2021 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. 2019 ഡിസംബര്‍ 20 മുതല്‍ ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് 2021 മെയ് 31 വരെ ചേര്‍ത്ത് നല്‍കുന്നതാണ്
അറിയിപ്പുകള്‍
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം;
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ജില്ലയില്‍ സ്ഥിരതാമസമുളളതും 2020-21 വര്‍ഷം പ്ലസ് വണ്‍, ഐറ്റിഐ, പോളിടെക്‌നിക് കോഴ്‌സിന് പ്രവേശനം നേടിയതുമായ, വാര്‍ഷിക വരുമാനം ഒരു ലക്ഷം തൂപയില്‍ താഴെയുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ധനസഹായം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം (പിന്‍കോഡ് സഹിതം) ഫോണ്‍ നമ്പര്‍, ജാതി, പഠിക്കുന്ന സ്ഥാപനത്തിലെ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സഹിതം അപേക്ഷ നവംബര്‍ 15-ന് മുമ്പ് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ പട്ടികവര്‍ഗ വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669, വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337 ഫോണ്‍ നമ്പറിലും ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോ ഒഴിവ്
കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിനും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.സി.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്). 22000/മാസം (ഏകീകരിച്ചത്) ഒരു വര്‍ഷത്തേക്ക്. മികച്ച അക്കാദമിക് പ്രകടനവും ഗവേഷണ പരിചയവും യു.ജി.സി- സിഎസ്‌ഐആര്‍ ജെആര്‍എഫ് ഉളളവര്‍ക്ക് മുന്‍ഗണന. അപേക്ഷയുടെ അവസാന തീയതി ഒക്‌ടോബര്‍ 20. ഇ-മെയില്‍/മൊബൈല്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 7012329350. വിലാസം ഇ-മെയില്‍ ലാാീവമാാലറ2005@ഴാമശഹ.രീാ ഡോ.ഇ.എം.മുഹമ്മദ്, എമറിറ്റസ് സയന്റിസ്റ്റ്, ഫിസിക്‌സ് വകുപ്പ്, മഹാരാജാസ് കോളേജ് എറണാകുളം.
കരാര്‍ നിയമനം
കൊച്ചി: ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഓഫീസില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സെക്രട്ടറിയുടെ ഒഴിവുണ്ട്. ബിരുദവും എല്‍എല്‍ബി ബിരുദവും പ്രവൃത്തി പരിചയവുമുളളവര്‍ ഒക്‌ടോബര്‍ 30-ന് മുമ്പായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 62 വയസ്. അപേക്ഷകള്‍ ബയോഡാറ്റ സഹിതം ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്‍, ചാരങ്ങാട്ട് ബില്‍ഡിങ് 34/895, മാമങ്കലം, അഞ്ചുമന റോഡ്, ഇടപ്പളളി 682024 വിലാസത്തില്‍ അയക്കണം.
ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍
ഡിഗ്രി പ്രവേശനം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ഡിഗ്രി കോഴ്‌സുകള്‍ക്ക് കോളേജിന് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, അടൂര്‍ ഫോണ്‍ 04734-4076, 8547005045 (ബി.എസ്.സി ഫിസിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ ആപ്ലിഷേന്‍സ്). മാവേലിക്കര ഫോണ്‍ 0479-2304494, 0479-2341020, 8547005046 (ബികോം ഫിനാന്‍സ്). കാര്‍ത്തികപ്പളളി (ഫോണ്‍ 0479-2485370, 0479-2485852, 8547005018 (ബി.കോം ഫിനാന്‍സ്). അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 350 രൂപയുടെ ഡിമാന്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷിക്കാവുന്നതാണ്. തുക കോളേജില്‍ അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ംംം.ശവൃറ.മര.ശി ലഭ്യമാണ്.
- Log in to post comments