കുടുംബശ്രീ എം.ഇ.സിമാരെ തെരഞ്ഞെടുക്കുന്നു
ഗ്രാമീണ മേഖലയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കുടുംബശ്രീ മിഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ വഴി ം ജില്ലയിലെ പൊന്നാനി ബ്ലോക്കില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് പദ്ധതിയിലേക്കായി മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) ഹോണറേറിയം വ്യവസ്ഥയില്‍ തിരഞ്ഞെടുക്കുന്നതി നായി അപേക്ഷകള്‍ ക്ഷണിച്ചു. പൊന്നാനി ബ്ലോക്കിലെയും സമീപ പഞ്ചായത്തുകളി ലെയും സ്ഥിര താമസക്കാരായ 21-നും 50-നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. ചെറുകിട സംരംഭ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന. വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം സി.ഡി.എസ് വഴിയോ ജില്ലാമിഷനില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചവര്‍ ഇനി സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ രണ്ട് വൈകുന്നേരം അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 7736 275 550 / 0483 2733470 ഈ നമ്പറുകളിലോ ബന്ധപ്പെടാം.
- Log in to post comments