Skip to main content

യൂത്ത് ക്ലബ്ബ് അവാര്‍ഡ് കാരാകുറിശ്ശി എയിംസ് ക്ലബ്ബിന്

നെഹ്‌റു യുവകേന്ദ്രയുടെ 2016-17 വര്‍ഷത്തെ ജില്ലയിലെ മികച്ച ക്ലബ്ബായി കാരാകുറിശ്ശി എയിംസ് കലാ-കായിക വേദി - ഗ്രന്ഥശാലയെ തെരഞ്ഞെടുത്തു. കലാ-കായിക-സാംസ്‌കാരികം , സാമൂഹികക്ഷേമം, പരിസ്ഥിതി, സ്ത്രീശാക്തീകരണം മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള സമിതി എയിംസ് ക്ലബ്ബിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപകദിനമായ നവംബര്‍ 14ന് രാവിലെ കലക്ടറേറ്റ് സമ്മേളനഹാളില്‍ എം.ബി.രാജേഷ് എം.പി. അവാര്‍ഡ് വിതരണം നടത്തും. 
 

date