Skip to main content

എറണാകുളം അറിയിപ്പുകള്‍

പറവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ð പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കി
കൊച്ചി: പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിð അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ð പെട്ടവര്‍ക്ക്  വീട് വെക്കുന്നതിനായി നാല് സെന്റ് സ്ഥലം വീതം അനുവദിച്ചതിന്റെ രേഖ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യേശുദാസ് പറപ്പിള്ളി യില്‍ð നിന്നും ഗുണഭോക്താക്കള്‍ ഏറ്റുവാങ്ങി.   വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട  സ്മിതക്കും സുനിക്കും ഭൂമി ലഭ്യമാകുന്നതിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
ഭൂമി നല്‍കിയ ചടങ്ങില്‍ð ബ്ലോക്ക് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാനറിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി. എം.എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ആര്‍. സൈജന്‍, ഹരി കണ്ടംമുറി, ഊരുമൂപ്പന്‍ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.എം.ലൈല, പട്ടികജാതി വികസന ഓഫീസര്‍ ബോബി മാത്യൂസ്, ജോയിന്റ് ബി.ഡി.ഒ വിജയ എം.എസ്, ജി.ഇ.ഒ കെ.ബി ശ്രീകുമാര്‍  എന്നിവര്‍ പങ്കെടുത്തു.

കേരളത്തിലെ സമുദ്ര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ
തെരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി:  പ്രധാനമന്ത്രി സമ്പാദ യോജന (ജങങടഥ ) പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി വര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍ കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
എറണാകുളം ജില്ലയിലെ 21 തീരദേശ മത്സ്യഗ്രാമങ്ങളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് നിയമിക്കുന്നു. കരാര്‍ കാലത്ത് 15000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കൂടാത്ത പ്രായമുളളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ ഓഫീസുകളില്‍ ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്.  

ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി : വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2020 നവംബര്‍ മുതല്‍ 2021 മാര്‍ച്ച് വരെയുളള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍ വാടകയ്ക്ക് നല്‍കുന്നതിന്  താത്പര്യമുളള വാഹന ഉടമകളില്‍ നിന്ന് മുദ്രവച്ച മത്സരസ്വഭാവമുളള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഒക്‌ടോബര്‍ 28-ന് ഉച്ചയ്ക്ക് ശേഷം രണ്ടു വരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959296.

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കൊച്ചി : സംസ്ഥാന പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ്് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയുളള പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍ സാഹിത്യവിശാരദ്, രാഷ്ട്രഭാഷാപ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹവിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട വിലാസത്തില്‍ അയക്കണം. ഫോണ്‍ 8547126028.

പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍
നല്‍കാം

കൊച്ചി: കാസറഗോഡ് വികസന പാക്കേജ്-ഉത്തരമേഖലാ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട്- തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം പദ്ധതിയുടെ ഭാഗമായി പരമ്പരാഗത കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ താത്പര്യപ്പെടുന്നു. പഴയ കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങള്‍, ദൈനംദിന ഉപകരണങ്ങള്‍ എന്നിവ കൈവശമുളളവര്‍, കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രത്തിലേക്ക് സംഭാവന ചെയ്യുവാനോ, വില്‍ക്കുവാനോ താത്പര്യമുളളവര്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0467-2260554.

ഒന്നല്ലñ…….. ഒരുന്നൂറ് പുഞ്ചിരികള്‍
പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിð 100 -ാമത്തെ വീടിന് തറക്കല്ലിട്ടു

കൊച്ചി:പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഭവനരഹിതരായവരുടെ കൈത്താങ്ങായി പി.എം.എ.വൈ ഭവന പദ്ധതിയിð ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 100 - ാമത്തെ  വീടിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള വയറിംഗ് കിറ്റ് വിതരണ ചടങ്ങും പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . യേശുദാസ് പറപ്പിള്ളി നിര്‍വ്വഹിച്ചു. പറവൂര്‍ ബ്ലോക്ക് പരിധിയിലെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിð നിര്‍മ്മാണം ആരംഭിക്കുന്ന 100 - ാമത് വീടിന്റെ തറക്കñിടð ചടങ്ങിലും വയറിംഗ് കിറ്റ് വിതരണ പരിപാടിയിലും  ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ നിഷാദ്, മുന്‍ ഗ്രാമപഞ്ചായ്ത്ത് പ്രസിഡന്റ് പോള്‍സണ്‍, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ പി.ആര്‍. സൈജന്‍, ഗ്രാമപഞ്ചായത്ത്് മെമ്പര്‍ സിംന, പറവൂര്‍ ബ്ലോക്ക് ഹൗസിംഗ് ഓഫീസര്‍ എം. സുധീര്‍ , വി.ഇ.ഒ മധു എന്നിവര്‍ പങ്കെടുത്തു.

date