Skip to main content

ദേശീയപാതവികസനം: പരാതി നല്‍കുന്നവര്‍ നികുതിശീട്ടുകൂടിസമര്‍പ്പിക്കണം - ജില്ലാകലക്ടര്‍.

 

ദേശിയ പാതവികസനവുമായി ബന്ധപ്പെട്ട് ഭൂവുടമകള്‍ പരാതി നല്‍കുമ്പോള്‍ പരാതിയോടൊപ്പംഏറ്റവും പുതിയനികുതിശീട്ടിന്റെകോപ്പികൂടിസമര്‍പ്പിക്കണമെന്ന്ജില്ലാകലക്ടര്‍അമിത്മീണഅറിയിച്ചു.ദേശീയ പാത ഭൂമിഏറ്റെടുക്കല്‍ നിയമ പ്രകാരംപരാതി നല്‍കുന്നവര്‍ ബന്ധപ്പെട്ട ഭൂമിയുടെഉടമയാണന്ന്ഉറപ്പിക്കുന്നതിനുംഒന്നില്‍കൂടുതല്‍ പരാതികള്‍ ഒഴിവാക്കാനുമാണിത്.ഒരു നികുതിശീട്ടിനോടൊപ്പംഒരു പരാതിമാത്രമെസ്വീകരിക്കു. 2017-18 സാമ്പത്തികവര്‍ഷത്തെ നികുതിശീട്ടാണ്‌സമര്‍പ്പിക്കേണ്ടത്. നികുതിശീട്ട്ഇല്ലാത്ത പരാതികള്‍ യാതൊരുകാരണവശാലുംസ്വീകരിക്കില്ല.മൂന്ന് എ. വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട സര്‍വ്വെ നമ്പറിലുള്ള പ്രദേശത്തെ ഭൂവുടമള്‍ മാത്രം പരാതിയുമായിഎത്തിയാല്‍മതി.
ദേശിയ പാതക്ക് ഭൂമിയേറ്റടുക്കന്നതിന് ചുമതല പെടുത്തിയ ഡപ്യുട്ടികലക്ടറുടെകോട്ടക്കലിലുള്ളഓഫിസിലാണ് പരാതി നല്‍കേണ്ടത്. പരാതിയില്‍ദേശിയ പാതഅതോററ്റിയുടെഅഭിപ്രായംആരായും. ഇതിനു പുറമെ ഭൂവുടമസ്ഥനെ വിളിച്ചുവരുത്തികാര്യങ്ങള്‍ മനസിലാക്കും.ഇരുവിഭാഗത്തിന്റെയുംവാദങ്ങള്‍വിശദമായികേട്ടതിന് ശേഷമെ നടപടികളില്‍അന്തിമതീര്‍പ്പുകല്‍പ്പിക്കു.പരാതികള്‍ കാര്യക്ഷമമായുംവേഗത്തിലുംതീര്‍പ്പ്കല്‍പ്പിക്കുന്നതിനു നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഭൂവുടമകള്‍ പൂര്‍ണമായും സഹകരിക്കണമെന്ന്ജില്ലാകലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍മൂന്ന്‌വൈകിട്ട്അഞ്ചുമണി വരെയാണ് പരാതിസ്വീകരിക്കുക.

 

date