ആദിവാസി പുനരധിവാസ ജില്ലാ മിഷന് ഭൂമി വില്ക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി വിലക്ക് വാങ്ങി വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൂതിയ പദ്ധതി പ്രകാരം, കൃഷിയോഗ്യവും വാസയോഗ്യവും, വില്ക്കുന്നതിന് നിയമപരമായ തടസങ്ങള്‍ ഒന്നും ഇല്ലാത്തതുമായ, കുറഞ്ഞത് ഒരേക്കര്‍ ഭൂമി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ ആദിവാസി പുനരധിവാസ ജില്ലാ മിഷന് വില്ക്കുന്നതിന് താത്പര്യമുള്ള, എറണാകുളം ജില്ലയില്‍ ഭൂമിയുള്ള സ്ഥലമുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി തുടങ്ങിയവയടക്കമുള്ള സൗകര്യങ്ങളുള്ളതായിരിക്കണം.
താത്പര്യമുള്ള സ്ഥലം ഉടമകള്‍ രേഖകള്‍ സഹിതം ജില്ല പട്ടികവര്‍ഗ്ഗവികസന ഓഫീസില്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ്, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ഗവണ്‍മെന്റ് പ്ലീഡറുടെ സ്‌ക്രൂട്ടിനി സര്‍ട്ടിഫിക്കറ്റ്, ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില, വില്ക്കാനുദ്ദേശിക്കുന്ന മുഴുവന്‍ ഭൂമിക്കും പ്രതീക്ഷിക്കുന്ന വില, വസ്തു വില്പനക്ക് തയാറാണെന്നുള്ള സമ്മതപത്രം എന്നീ രേഖകള്‍ സഹിതമാണ് അപേക്ഷ നല്‌കേണ്ടത്. ഭൂമി തിരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും, നിരസിക്കുന്നതിനും, ജില്ലാ കളക്ടര്‍മാര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 9496070337, 9496070360, 9496070361, അപേക്ഷ നല്‌കേണ്ട അവസാന തീയതി ഏപ്രില്‍ 20.
- Log in to post comments