Skip to main content

കൃഷി വകുപ്പിന്റെ പേരില്‍ തട്ടിപ്പ്: ശ്രദ്ധയില്‍പ്പെട്ടാല്‍ 0491 2505075 നമ്പറില്‍ ബന്ധപ്പെടാം

 

 

കൃഷി വകുപ്പിന്റെ പേരില്‍ തെങ്ങ് വളമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ജൈവവളം വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതായി കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ&ടി) അറിയിച്ചു. വളം നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരില്‍ നിന്ന് 1500 രൂപ വാങ്ങിയാണ് തട്ടിപ്പ്. കൃഷി വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 0491 2505075 നമ്പറില്‍ അറിയിക്കണമെന്നും കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date