Skip to main content

ജില്ലയിലെ എല്ലാ വ്യാപാര - വ്യവസായ സ്ഥാപനങ്ങളും രാത്രി 7. 30 ന് തന്നെ അടയ്ക്കണം : ജില്ലാ കലക്ടർ 

 

കോവിഡ്-19 പ്രതിരോധത്തിന്റെ  ഭാഗമായി ജില്ലയിലെ  വലുതും ചെറുതുമായ  എല്ലാ കടകളും , മാളുകൾ, വ്യാപാര - വ്യവസായ സ്ഥാപനങ്ങൾ, തിയേറ്ററുകൾ, ബാറുകൾ ക്ലബ്ബുകൾ എന്നിവ രാത്രി 7 .30 ന് തന്നെ അടയ്ക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. 

ജില്ലയിലെ എല്ലാ ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ രാത്രി 7.30 വരെ മാത്രമാണ് അനുവദിക്കുക.  രാത്രി ഒമ്പത് വരെ  ടേക്ക് എവെ/ പാഴ്സൽ സംവിധാനം  അനുവദിക്കും. ജില്ലയിൽ നിർദ്ദേശങ്ങൾ  കർശനമായി നടപ്പാക്കാൻ ജില്ലാ പോലീസ് മേധാവിയ്ക്കും  സെക്ടറിൽ മജിസ്ട്രേറ്റ്മാർക്കും നിർദ്ദേശം നൽകിയതായും ജില്ലാ കലക്ടർ അറിയിച്ചു. 

date