Skip to main content

കോവിഡ് 19 :

സിമ്മിംഗ് പൂളുകൾ, ജിമ്മുകൾ, സ്പോർട്സ് ക്ലബ്ബുകൾ  പ്രവർത്തനം നിർത്തി വയ്ക്കണം 

അക്ഷയ കേന്ദ്രങ്ങൾക്ക് 24നും 25നും വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികൾക്കായി തുറന്നു പ്രവർത്തിക്കാം 

കോവിഡ് 19 രോഗവ്യാപനം തടയാൻ ജില്ലയിൽ പ്രവർത്തിക്കുന്ന സ്വിമ്മിംഗ് പൂളുകൾ, ജിമ്മുകൾ,സ്പോർട്സ് ക്ലബ്ബുകൾ  എന്നിവ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ജില്ലാ കലക്ടർ  മൃൺമയി   ജോഷി അറിയിച്ചു.

 വാക്സിനേഷൻ രജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് ഏപ്രിൽ 24, 25 തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് തുറന്നു പ്രവർത്തിക്കാമെന്ന് കലക്ടർ നിർദ്ദേശിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡുമായി ജോലിക്ക് ഹാജരാകാം.
 

date