Skip to main content

ജില്ലയില്‍ 23 ന് രജിസ്റ്റര്‍ ചെയ്തത് ആറ്  കേസ് 

 

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ (ഏപ്രില്‍ 23) പോലീസ് നടത്തിയ പരിശോധനയില്‍ ആറ്  കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി 
പി.സി. ബിജുകുമാര്‍ അറിയിച്ചു. 7 പേരെ അറസ്റ്റ് ചെയ്തു. ഒരു  വാഹനവും പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കാത്തത്, പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടുക തുടങ്ങിയ കാരണങ്ങളാലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

 മാസ്‌ക് ധരിക്കാത്ത 1147 പേര്‍ക്കെതിരെ കേസ് 

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങിയ 1147 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി  പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.
 

date