Skip to main content

കോവിഡ്-19: മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണം .

 

കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ  ഭാഗമായി ഏപ്രിൽ  24, 25  തീയതികളിൽ സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നാളെ (ഏപ്രിൽ 25) മതപരമായ എല്ലാ ചടങ്ങുകളും പ്രാർത്ഥനകളും മുൻകൂർ അനുമതിയുള്ള ഉത്സവങ്ങളും പൊതുജനാരോഗ്യം കണക്കിലെടുത്ത് പൊതുജനപങ്കാളിത്തം പൂർണമായി ഒഴിവാക്കി ചടങ്ങുകൾ മാത്രമായി നടത്താൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.

 *കണ്ടയ്ൻമെൻ്റ് സോണിൽ 
നിയന്ത്രണങ്ങളിൽ ഇളവുണ്ടാകുന്നതുവരെ  ചടങ്ങുകൾ പാടില്ല* 

കണ്ടയ്ൻമെൻ്റ്  സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിക്കുന്നതുവരെ ഉത്സവങ്ങൾ, മതപരമായ ചടങ്ങുകൾ/ പ്രാർത്ഥനകൾ എന്നിവ നടത്തുവാൻ പാടുള്ളതല്ലായെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

 കണ്ടെയ്ൻമെൻ്റ് സോൺ:അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ വേല റദ്ദ്  ചെയ്തു 

തരൂർ ഗ്രാമപഞ്ചായത്തിലെ അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ  നാളെ (ഏപ്രിൽ 25ന്) നടത്തുന്ന വേല മഹോത്സവത്തിന്  നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി  നൽകിയ അനുമതി റദ്ദ് ചെയ്തു കൊണ്ട് ജില്ലാ കലക്ടർ ഉത്തരവിട്ടു.ഈ ക്ഷേത്രത്തിലെ  പൊതുജന പങ്കാളിത്തത്തോടെ നടത്താൻ തീരുമാനിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചുകൊണ്ട്  ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ കണ്ടയ്ൻമെൻ്റ്  സോണായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമായതിനാലാണ് ഇവിടെ  ഉത്സവം നടത്തുന്നതിനുള്ള അനുമതി റദ്ദ് ചെയ്തിരിക്കുന്നത്.

ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്കും സെക്ട്രൽ മജിസ്ട്രേറ്റുമാർക്കും  നിർദ്ദേശം നൽകിയതായി ജില്ലാ കലക്ടർ  അറിയിച്ചു. 

date