Skip to main content

ജില്ലയിൽ ഇന്ന് 1, 2  ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 24830 പേർ

 

ജില്ലയില്‍ ഇന്ന് (24/04/2021) ആകെ 24830 പേർ  ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ്  കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 68 പേർ ഒന്നാം ഡോസും 349 പേർ രണ്ടാം ഡോസും ഉൾപ്പെടെ 417 ആരോഗ്യ പ്രവർത്തകർ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 313 പേർ ഒന്നാം ഡോസും 2192 പേർ രണ്ടാം ഡോസും ഉൾപ്പെടെ 
2505 മുന്നണി പ്രവർത്തകരും  , 9785 പേർ ഒന്നാം ഡോസും 1289 പേർ  രണ്ടാം ഡോസും ഉൾപ്പെടെ 
45 നും 60 നുമിടയിലുള്ള 11074 പേരും, 4369 പേർ ഒന്നാം ഡോസും 6465 പേർ രണ്ടാം ഡോസും ഉൾപ്പെടെ   60 നു മേൽ പ്രായമുള്ള  10834 പേരുമാണ്   കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. 
ആകെ 105 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.
വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ. പി. റീത്ത അറിയിച്ചു  .
 

date