Skip to main content

ആരോഗ്യ സര്‍വകലാശാല പരീക്ഷകളില്‍ മാറ്റമില്ല

 

 ആരോഗ്യ ശാസ്ത്ര സര്‍വകലാശാല മെയ് മൂന്നു മുതല്‍ നടത്താന്‍ വിജ്ഞാപനം ചെയ്ത പരീക്ഷകളില്‍ മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു
 കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ഏപ്രില്‍ 19 മുതലുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും ആരോഗ്യസര്‍വകലാശാലയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് മെയ് മൂന്നുമുതലുള്ള പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത് . ഏപ്രില്‍ 19 മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ചു മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി ഉടനെ അറിയിക്കും.

 

date