Skip to main content

*കോവിഡ്:  തദ്ദേശ സ്ഥാപനങ്ങളിൽ  കൺട്രോൾ റൂമുകൾ*

 

 

ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊറോണ കൺട്രോൾ റൂമുകൾ പ്രവർത്തനസജ്ജമായി.  കോവിഡ് പോസിറ്റീവ് ആയവരുടെ വിവരങ്ങൾ  കോവിഡ് 19 ജാഗ്രതാ പോർട്ടലിൽ നിന്നും ശേഖരിച്ച് അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ വിവരങ്ങൾ കണ്ടെത്തി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ്  കൺട്രോൾ റൂമുകളുടെ പ്രധാന പ്രവർത്തനം. പോർട്ടലിൽ രേഖപ്പെടുത്തിയവരുമായി അതത് പ്രാദേശിക തലത്തിലെ റാപ്പിഡ് റെസ്പോൺസ് ടീം, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ ബന്ധപ്പെട്ട്‌   വേണ്ട നിർദേശങ്ങളും സൗകര്യങ്ങളും നൽകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും  സമ്പർക്കസാധ്യത പരിമിതപ്പെടുത്തുന്നതിനും ഇത് സഹായകമാവും. അധ്യാപകരെയാണ് കൺട്രോൾ റൂം സേവനത്തിനായി നിയോഗിച്ചിട്ടുള്ളത്. ആവശ്യാനുസരണം ജില്ലാ കലക്ടറാണ് ജീവനക്കാരെ അനുവദിക്കുക. ഒരു കൺട്രോൾ റൂമിൽ രണ്ടിൽ കൂടുതൽ പേരുണ്ടാകും. സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിലവിൽ  കൺട്രോൾ റൂമുകൾ  പ്രവർത്തിക്കുന്നുണ്ട്. കോവിഡ് പോസിറ്റിവായവരുടെ വിവരങ്ങൾ, വാർഡ്, ചികിത്സാ വിവരങ്ങൾ (ക്വറൻ്റൈൻ, ആശുപത്രി) എന്നിവ കോവിഡ് 19 പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുന്നത് ഈ കൺട്രോൾ റൂമുകളാണ്.

 

date