Skip to main content

ഹൗസ് മദര്‍, സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം

 

 

വനിതാ ശിശുവികസന വകുപ്പ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി പാലക്കാട് എസ്.ഒ.എസ് മോഡല്‍ ഹോമില്‍ ഹൗസ് മദര്‍, സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ഓരോ ഒഴിവുകളാണുള്ളത്. ഹൗസ് മദര്‍ തസ്തികയ്ക്ക് ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാല ബിരുദവും സെക്യൂരിറ്റി കം മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ക്ക് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. യഥാക്രമം 15,000, 10,000 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്  തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി മെയ് 24 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, മുന്‍സിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട് 678 001 വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ക്ക് 2021 ജനുവരി ഒന്നിന് 25 വയസ്സ് തികഞ്ഞിരിക്കണം. ഹോമില്‍ താമസിച്ച് ജോലി ചെയ്യേണ്ടതിനാല്‍ അവിവാഹിതര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0491 2531098.

date