Post Category
ട്രസ്റ്റി നിയമനം
ഒറ്റപ്പാലം താലൂക്ക് വലമ്പിലിമംഗലം തൃക്കഴിക്കുന്ന് ശിവക്ഷേത്രം, ആലത്തൂര്‍ താലൂക്ക് കരുമനശ്ശേരി കൃഷ്ണമൂര്‍ത്തി അയ്യപ്പക്ഷേത്രം, മണ്ണാര്‍ക്കാട് താലൂക്ക് അലനല്ലൂര്‍ തെച്ചിക്കോട് ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമതവിശ്വാസികള്‍ മെയ് 20 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും പെരിന്തല്‍മണ്ണ ഡിവിഷന് ഇന്‍സ്പെക്ടറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.
date
- Log in to post comments