Post Category
ദേശീയ സാമ്പിള്‍ സര്‍വേ: എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേക്കായി വീടുകള്‍, സ്ഥാപനങ്ങളില്‍ നിന്നും ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുമെന്ന് കോഴിക്കോട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു. വീടുകള്‍, സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട്. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ എന്നിവ ശേഖരിക്കുന്ന വിവരങ്ങള്‍ക്കായി ടെലഫോണ്‍ മുഖേന ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണം. സര്‍വ്വേ പ്രകാരം ശേഖരിക്കുന്ന വിവരങ്ങളാണ് രാജ്യത്തെ വ്യാവസായിക സ്റ്റാറ്റിസ്റ്റിക്സിന്റെ പ്രധാന ഉറവിടമെന്നും ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments