Skip to main content

പബ്ലിക് ഹിയറിങ് മാറ്റിവെച്ചു

 

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ മെയ് 11ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്താനിരുന്ന ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ പഞ്ചായത്ത് അമ്പലപ്പാറ - 1 വില്ലേജില്‍ ആരംഭിക്കുന്ന മലബാര്‍ ബ്ലൂ മെറ്റല്‍സ് കരിങ്കല്‍ ക്വാറി പ്രൊജക്ടിന്റെ പാരിസ്ഥിതിക അനുമതിക്കുള്ള പബ്ലിക് ഹിയറിങ് (പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ്) മാറ്റിവെച്ചതായി എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date