Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 2627 കോവാക്സിൻ കുത്തിവെപ്പെടുത്തവർ 632

 

ജില്ലയിൽ ഇന്ന് (29.05.2021) ആകെ 2627 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 971 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 622 പുരുഷൻമാരും 349 സ്ത്രീകളും ഉൾപ്പെടും. 

ഇതു കൂടാതെ 3 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും , 929 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 462 പേർ ഒന്നാം ഡോസും  60 വയസ്സിനു മുകളിലുള്ള 175 പേർ ഒന്നാം ഡോസും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 87 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 57 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 632 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. ഇതിൽ 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമുള്ള അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 193 പേർ ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 114 പുരുഷൻമാരും 79 സ്ത്രീകളും ഉൾപ്പെടും. 

ഇതുകൂടാതെ 3 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 420 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 9 പേർ ഒന്നാം ഡോസും, 60നു മുകളിലുള്ള 7 പേർ ഒന്നാം ഡോസും കോവാക്സിൻ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 8 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date