Skip to main content

ജില്ലയിൽ നാളെ (ജൂൺ 07) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂൺ 07) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഗവ. ഹൈസ്കൂൾ വാടാനാംകുറുശ്ശി (ഓങ്ങല്ലൂർ)
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. കോട്ടകുളം മദ്രസ ഹാൾ, അനങ്ങനടി 
6. ജി. എച്ച്. എസ്. എസ് മുതലമട, ചുള്ളിയാർമേട്

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 06 വരെ 526018 പേരിൽ  പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 06 വരെ 526018 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 120066 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 06 ന് 1494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 06) ടെസ്റ്റ് പോസിറ്റിവിറ്റി 16.89 ശതമാനമാണ്.  

ഇന്ന് (ജൂൺ 06) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍ 

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. മിഷൻ സ്കൂൾ പാലക്കാട്
6. ദയറാ സ്ട്രീറ്റ് അങ്കണവാടി (അർബൻ പി. എച്ച്. സി) 

date