Skip to main content

മലമ്പുഴ ഡാമിന്റെ  ഇടത് -വലതു കര കനാലിലൂടെ  നാളെ രാവിലെ ഒമ്പത് മുതൽ വെള്ളം തുറന്നു വിടും 

 

കാലവർഷം സജീവമാകാത്ത സാഹചര്യത്തിൽ ഒന്നാം വിള കൃഷിക്കായി മലമ്പുഴ ഡാമിൽ നിന്നും നാളെ (ജൂൺ 9) രാവിലെ ഒമ്പത് മുതൽ  ഇടത് -വലത് കര കനാലിലൂടെ ജലവിതരണം നടത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 
  നിലവിൽ പ്രാബല്യത്തിലുള്ള ടേൺ സിസ്റ്റം അനുസരിച്ചായിയിരിക്കും ജലവിതരണം ക്രമീകരിക്കുക. 8 പി.എ.സി മെമ്പർമാരും ഉദ്യോഗസ്ഥരുൾപ്പെടെ ചേർന്ന ഓൺലൈൻ യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തി ഇടത് - വലത് കര കനാലിലൂടെ വെള്ളം തുറന്നു വിടാൻ  തീരുമാനിച്ചത്.
 

date