Skip to main content

സൗജന്യ പരിശീലന പരിപാടി ജൂലൈ 12 ന്

 

 

കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഗ്രോ ഇന്‍കുബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആദ്യഘട്ടമായി 'ഓപ്പര്‍ച്യൂണിറ്റിസ് ആന്‍ഡ് വാല്യൂ ആഡഡ് പ്രോഡക്ട്‌സ് ഇന്‍ അഗ്രോ ആന്‍ഡ് ഫുഡ് ബിസിനസ് ഇന്‍ കേരള' എന്ന വിഷയത്തില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജൂലൈ 12 ന് രാവിലെ 10 ന് പരിശീലന പരിപാടി നടക്കും. കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താത്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ എക്‌സെല്‍ ഷീറ്റില്‍  സംരംഭകന്റെ  പേര്, മേൽവിലാസം, ഫോണ്‍ നമ്പര്‍ (വാട്‌സ് ആപ്പ്), നിലവില്‍ സംരംഭം നടത്തുന്നുണ്ടെങ്കില്‍ യൂണിറ്റിന്റെ പേര്, സംരംഭം എന്നിവ ഉള്‍പ്പെടുത്തി 9072201742 ല്‍ വാട്‌സ്ആപ്പ് ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

സൗജന്യ പരിശീലന പരിപാടിയിലേക്കുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങളും താഴെ പറയുന്ന നമ്പറുകളില്‍ ലഭിക്കും. പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം -0491- 2505408, പാലക്കാട് താലൂക്ക് വ്യവസായ ഓഫീസ് -9847098374, ഒറ്റപ്പാലം താലൂക്ക് വ്യവസായ ഓഫീസ് - 9446070411, ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസ് - 9744149646, ചിറ്റൂര്‍ താലൂക്ക് വ്യവസായ ഓഫീസ് -9495413081, മണ്ണാര്‍ക്കാട് താലൂക്ക് വ്യവസായ ഓഫീസ് -9746024692.

date