Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 14148 പേർ (7659 ഒന്നാം ഡോസും, 6489 രണ്ടാം ഡോസും) കോവാക്സിൻ കുത്തിവെപ്പെടുത്തവർ 690 പേർ (126 ഒന്നാം ഡോസും 564 രണ്ടാം ഡോസും)

 

ജില്ലയിൽ ഇന്ന് (06.07.2021) ആകെ 14148 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 1204 പേർ  ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു.  ഇതിൽ 600 പുരുഷൻമാരും 604 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 70 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 38 പുരുഷൻമാരും 32 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ 48 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 22 പേർ രണ്ടാം ഡോസുമടക്കം 70 പേരും, 18 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 64 പേർ രണ്ടാം ഡോസുമടക്കം 82 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 4 പേർ ഒന്നാം ഡോസും 144 പേർ രണ്ടാം ഡോസുമടക്കം 148 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 3863 പേർ ഒന്നാം ഡോസും 3425 പേർ രണ്ടാം ഡോസുമടക്കം 7289 പേരും, 60 വയസിനു മുകളിലുള്ള 2452 പേർ ഒന്നാം ഡോസും 2834 പേർ രണ്ടാം ഡോസുമടക്കം 5286 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 61 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 690 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, 25 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 214 പേർ രണ്ടാം ഡോസുമടക്കം 239 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 65 പേർ ഒന്നാം ഡോസും 222 പേർ രണ്ടാം ഡോസും അടക്കം 287 പേരും, 60 വയസ്സിനു മുകളിലുള്ള 36 പേർ ഒന്നാം ഡോസും 128 പേർ രണ്ടാം ഡോസും അടക്കം 164 പേരും കോവാക്സിൻ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 2 സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date