Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 33268 പേർ (29642 ഒന്നാം ഡോസും, 3626 രണ്ടാം ഡോസും)

 

കോവാക്സിൻ കുത്തിവെപ്പെടുത്തവർ 2795 പേർ (2680 ഒന്നാം ഡോസും 115 രണ്ടാം ഡോസും) 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 2948 (2841 ഒന്നാം ഡോസും 107 രണ്ടാം ഡോസും)

ജില്ലയിൽ ഇന്ന് (31.07.2021) ആകെ 33268 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 182 ഗർഭിണികൾ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 183 പേരും കുത്തിവെപ്പെടുത്തിട്ടുണ്ട്.18 മുതൽ 39 വയസ്സുവരെയുള്ള 11027 പേർ ഒന്നാം ഡോസും 141 പേർ രണ്ടാം ഡോസുമടക്കം 11168 പേരും, 40 മുതൽ 44 വരെയുള്ള  1652 പേർ  ഒന്നാം ഡോസും 45 പേർ രണ്ടാം ഡോസുമടക്കം 1697 പേരും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ 69 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 8 പേർ രണ്ടാം ഡോസുമടക്കം 77 പേരും, 197 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും 24 പേർ രണ്ടാം ഡോസുമടക്കം 221 പേരും, വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 249 പേർ ഒന്നാം ഡോസും 56 പേർ രണ്ടാം ഡോസുമടക്കം 305 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 10121 പേർ ഒന്നാം ഡോസും 2120 പേർ രണ്ടാം ഡോസുമടക്കം 12241 പേരും, 60 വയസിനു മുകളിലുള്ള 6180 പേർ ഒന്നാം ഡോസും 1231 പേർ രണ്ടാം ഡോസുമടക്കം 7411 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

ആകെ 2795 പേരാണ് കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 18 വയസ്സിനു മുകളിലും 40 വയസ്സിനു താഴെയുമായ 1503 പേർ ഒന്നാം ഡോസും 65 പേർ രണ്ടാം ഡോസുമടക്കം 1568 പേരും. 40 വയസ്സു മുതൽ 44 വരെയുള്ള 181 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസുമടക്കം 188 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 709 പേർ ഒന്നാം ഡോസും 31 പേർ രണ്ടാം ഡോസുമടക്കം 740 പേരും, 60 വയസ്സിനു മുകളിലുള്ള 287 പേർ ഒന്നാം ഡോസും 6 പേർ രണ്ടാം ഡോസുമടക്കം 293 പേരും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 2948 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 4 ഗർഭിണികൾ ഒന്നാം ഡോസും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 2122 പേർ ഒന്നാം ഡോസും 45 പേർ രണ്ടാം ഡോസുമടക്കം 2167 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 136 പേർ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസുമടക്കം 138 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കൂടാതെ 4 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും 4 പേർ രണ്ടാം ഡോസുമടക്കം 8 പേരും, 51 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും, വിദേശത്തു പോകാൻ തയ്യാറെടുക്കുന്ന 4 പേർ ഒന്നാം ഡോസും, 45 മുതൽ 59 വരെയുള്ളവരിൽ 378 പേർ ഒന്നാം ഡോസും 36 പേർ രണ്ടാം ഡോസുമടക്കം 414 പേരും, 60 വയസ്സിനു മുകളിലുള്ള 128 പേർ ഒന്നാം ഡോസും 20 പേർ രണ്ടാം ഡോസുമടക്കം 148 പേരും, 14 മുലയൂട്ടുന്ന അമ്മമാർ ഒന്നാം ഡോസും സ്വകാര്യ ആശുപത്രികളിൽ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date