Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഓഗസ്റ്റ് 02) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ആലത്തൂർ - വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- മാത്തക്കോട് അങ്കണവാടി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

3. തച്ചമ്പാറ -  മുതുകുറുശ്ശി കിരാതമൂർത്തി ക്ഷേത്രം, ഭജനമഠം

4. ചെർപ്പുളശ്ശേരി - ശങ്കർ ഹോസ്പിറ്റൽ

5. കൊപ്പം - സാമൂഹ്യ ആരോഗ്യ കേന്ദ്രം

6. തിരുവേഗപ്പുറ - എ.എം.എൽ.പി സ്കൂൾ തിരുവേഗപ്പുറ

7. ചളവറ - കെ വി യു പി സ്കൂൾ, കൈലിയാട്, മാമ്പറ്റപ്പടി

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഓഗസ്റ്റ് 01 വരെ 1012085 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഓഗസ്റ്റ് 01 വരെ 1012085 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 188122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഓഗസ്റ്റ് 01 ന് 1882 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഓഗസ്റ്റ് 01) ടെസ്റ്റ് പോസിറ്റിവിറ്റി 18.56 ശതമാനമാണ്.

ഇന്ന് (ഓഗസ്റ്റ് 01) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍

1. ആലത്തൂർ - പുതിയ ബസ്റ്റാൻഡ്

2. കൊല്ലങ്കോട് - രാജാസ് ഹയർ സെക്കൻഡറി സ്കൂൾ

3. വെള്ളിനേഴി - ഗവ. ഹൈസ്കൂൾ, വെള്ളിനേഴി

4. അമ്പലപ്പാറ - എ വി എം എച്ച് എസ്, ചുനങ്ങാട്

5. തിരുമിറ്റക്കോട് - ജി എച്ച് എസ് എസ്, ചാത്തന്നൂർ

6. വല്ലപ്പുഴ - ഹയർ സെക്കൻഡറി സ്കൂൾ, വല്ലപ്പുഴ

7. അയിലൂർ - സെന്റ് മേരീസ് മലങ്കര ചർച്ച് പാരിഷ് ഹാൾ പൂവ്വചോട്, കയറാടി
 

date