Skip to main content

നിപ: വിശ്വാസം വ്രണപ്പെടാത്ത മുന്‍കരുതലുകള്‍ സ്വീകരിക്കണം - ജില്ലാകലക്ടര്‍ യു.വി ജോസ്

നിപ വൈറസ് പടരാതിരിക്കാനും കൂടുതല്‍ മുന്‍കരുതലുകളെടുക്കാനുമായി കളക്ടര്‍ യു.വി ജോസ് വിവിധ മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നോമ്പുകാലത്തെ ഏത് വിധേനയുമുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കാനും ആഘോഷങ്ങളിലെ അംഗ സംഖ്യ കുറക്കാനും മത നേതാക്കള്‍ മുന്‍കൈ എടുക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.  
രോഗബാധ തടയാന്‍  ഹൗള് ഉപയോഗം കുറക്കാനും ദേഹശുദ്ധി വരുത്താന്‍ ടാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും മുസ്ലീം മത വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്രിസ്തീയ വിശ്വാസപ്രകാരമുള്ള ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുരോഹിത•ാര്‍ ശ്രദ്ധിക്കണം. കുര്‍ബാനകളിലും മറ്റ് പ്രാര്‍ത്ഥന യോഗങ്ങളിലും നിലവിലെ സാഹചര്യത്തിന്റെ നിജസ്ഥിതി വിശ്വാസികളെ പറഞ്ഞ് മനസ്സിലാക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വിവിധ മത നേതാക്കള്‍ പങ്കെടുത്തു.  

 

date