Post Category
നിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കണം : നിപ സെല്‍
നിപ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആശുപത്രികളില്‍ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ചിട്ടുള്ള മാസ്‌കുകള്‍ വഴിയോഗത്തും മറ്റും വില്‍പ്പന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അംഗീകൃത നിലവാരമുള്ള മാസ്‌കുകള്‍ ഒരു തവണ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പൊതുസ്ഥലങ്ങളില്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും വില്‍പ്പന നടത്താന്‍ സാധ്യതയുള്ളതിനാല്‍ അംഗീകൃത വ്യാപാരികളില്‍ നിന്നല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് രോഗം പടരുന്നതിന് ഇടയായേക്കും. അതിനാല്‍ ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള നടപടി ആശുപത്രികളും പൊതുജനങ്ങളും സ്വീകരിക്കണമെന്ന് സ്റ്റേറ്റ് നിപ സെല്‍ അറിയിച്ചു.
date
- Log in to post comments