Post Category
ബേപ്പൂരില്‍ കണ്ട്രോള് റൂം തുറന്നു
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനത്തിന് തുറമുഖ വകുപ്പിന്റെ കീഴില്‍ ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്ട്രോള് റൂം ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി.എച്ച്.എഫ് ചാനല്‍ 16 ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. ഫോണ്‍ : 0495 2414039, ഫാക്സ് :0495 2414039.
പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസര്ഗോ ഡ് തുറമുഖങ്ങളിലും പ്രവൃത്തിദിവസം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണിവരെ ഫോണില്‍ ബന്ധപ്പെടാം.
ഫോണ്‍: പൊന്നാനി- 0494 2666058, കോഴിക്കോട് -0495 2767709, വടകര- 0496 2515414, തലശ്ശേരി -0490 2320012.
date
- Log in to post comments