Skip to main content

ക്വിസ്-ഉപന്യാസ രചനാ മത്സരം 

 

വയറിളക്ക രോഗങ്ങള്‍ക്കെതിരെയുളള പാനീയ ചികിത്സാ പരിചരണത്തിന്‍റെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരവും നടത്തും.  ക്വിസ് മത്സരം ജൂണ്‍ 21 നും ഉപന്യാസ മത്സരം ജൂണ്‍ 22 നും  ജില്ലാ ആശുപത്രി കോംപൗണ്ടിലുളള ഗവ. നഴ്സിങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തും.  താത്പര്യമുളളവര്‍ സ്കൂള്‍ അധികൃതരുടെ സമ്മതപത്രവുമായി രാവിലെ 9.30 ന് എത്തണം.  വയറിളക്ക രോഗവും പാനീയ ചികിത്സയും, പൊതുജനാരോഗ്യവും എന്നതാണ് ക്വിസ് മത്സര വിഷയം.  വയറിളക്കരോഗവും പാനീയ ചികിത്സയും എന്നതാണ് ഉപന്യാസ മത്സരത്തിനുളള വിഷയം.  ഫോണ്‍ - 9446381289.

date