Skip to main content

കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഗ്രീന്‍ ബെല്‍റ്റ്.

 

ഭരണപരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വി.എസ്. അച്ചുതാനന്ദന്‍ എം.എല്‍.എ യുടെ മലമ്പുഴ നിയോജക മണ്ഡലത്തിലെ വ്യവസായ വികസന പദ്ധതിയുടെ ഭാഗമായി കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ഗ്രീന്‍ ബെല്‍റ്റ് ശക്തിപ്പെടുത്തും. ഇതിന്‍റെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി.സി  ഉദയകുമാര്‍ വൃക്ഷതൈകള്‍ നട്ട് ഉദ്ഘാടനം ചെയ്തു.  ജില്ലാ വ്യവസായ കേന്ദ്രം മാനെജര്‍മാരായ ടി.ടി ലോഹിതാക്ഷന്‍, ആര്‍.ദിനേഷ്, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം പ്രതിനിധികള്‍ പങ്കെടുത്തു.

date