Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം

 

ജില്ലയില്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തെ (201718)എസ്.എസ്.എല്‍.സി പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിച്ച പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് പ്രോത്സാഹന ധനസഹായം നല്‍കുന്നു. അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് പരമാവധി നാല് സി ഗ്രേഡും അതിന് മുകളിലും പ്ലസ്ടുവിന് പരമാവധി രണ്ട് സി ഗ്രേഡും അതിന് മുകളിലും ബിരുദം ബിരുദാനന്തര ബിരുദത്തിന് 60 ശതമാനത്തിന് മുകളിലും മാര്‍ക്ക് ലഭിച്ച പരീക്ഷ ആദ്യതവണ എഴുതി വിജയിച്ച അര്‍ഹരായവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ദേശസാത്കൃത ബാങ്ക് പാസ് ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം ഐ.റ്റി.ഡി.പി അട്ടപ്പാടി, ഷോളയൂര്‍, പുതൂര്‍, അഗളി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലൊ ജൂണ്‍ 15-നകം ലഭ്യമാക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04924-254382.

date