Skip to main content

ലാബ് ടെക്നീഷന്‍റെ താല്‍്ക്കാലിക ഒഴിവ്

 

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷന്‍റെ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ 13-ന് രാവിലെ 11-ന് താലൂക്ക് ആശുപത്രിയില്‍ നടക്കും. പ്ലസ്ടുവും പി.എസ്.സി അംഗീകൃത ഡി.എം.എല്‍.റ്റി കോഴ്സും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ പി.എസ്.സി അംഗീകൃത മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി ബിരുദ കോഴ്സും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയായി പരിഗണിക്കും. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും   സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും, പ്രവൃത്തി പരിചയമുളളവര്‍ അവ തെളിയിക്കുന്ന രേഖകളും സഹിതമെത്തണം.

date