തൊഴിലധിഷ്ഠിത സൗജന്യ കോഴ്സുകള്‍ : കൂടിക്കാഴ്ച്ച 13-ന്
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്‍റെ ധനസഹായത്തോടെ പാലക്കാട് ഗവണ്‍മെന്‍റ് പോളിടെക്നിക് കോളേജിലെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതിയുടെ കീഴില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് സൗജന്യപ്രവേശനത്തിന് അപേക്ഷിക്കാം. 18 വയസ്സിനുമുകളില്‍ പ്രായമുള്ള യുവതികളാവണം അപേക്ഷകര്‍. നാലുമാസമാണ് കോഴ്സ് കാലാവധി. വാര്‍ഷിക വരുമാനം കുറഞ്ഞവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗ-മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും. മെഷിന്‍ എംബ്രോയ്ഡറി-ഗാര്‍മെന്‍റ് മേക്കിങ്, പഴം പച്ചക്കറി സംസ്ക്കരണം, ബേക്കിങ്-കണ്‍ഫെക്ഷണറി, ബുക്ക് ബൈന്‍ഡിങ്, ബ്യൂട്ടീഷന്‍ -ഹെയര്‍ഡ്രസ്സിങ് (മാങ്കുറുശ്ശി ഉപകേന്ദ്രത്തില്‍) എന്നീ കോഴ്സുകളിലാണ് പ്രവേശനം.വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമില്ല. താല്‍പര്യമുളളവര്‍ ജൂണ്‍ 13-ന് രാവിലെ 10.30-ന് പോളിടെക്നിക്കിലെ കമ്മ്യൂണിറ്റി ഡവലപ്പ്മെന്‍റ് ത്രൂ പോളിടെക്നിക് പദ്ധതി ഓഫീസില്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം. ഫോണ്‍: 9495516223, 9495668597.
- Log in to post comments