Skip to main content

സഹകരണ വകുപ്പിന്‍റെ പരിസ്ഥിതി സൗഹൃദ പദ്ധതി: 265 സംഘങ്ങള്‍ 5790 വൃക്ഷതൈകള്‍ നട്ടു

 

ലോക പരിസ്ഥിതി ദിനത്തില്‍ ജില്ലയില്‍   സഹകരണ വകുപ്പിന്‍റെ പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റൂര്‍ താലൂക്കിലെ വല്ലങ്ങി-വിത്തനശ്ശേരി സേവന സഹകരണ ബാങ്കില്‍ പി.കെ.ബിജു എം.പി പ്ലാവിന്‍ തൈ നട്ട് നിര്‍വ്വഹിച്ചു. അഞ്ച് താലൂക്കുകളിലായി 265 സംഘങ്ങള്‍ 5790 വൃക്ഷതൈകള്‍ നട്ടതായി  ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.  നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പ്രേമന്‍ അധ്യക്ഷനായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സര്‍ക്കിളുകളിലും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂളുകള്‍ കേന്ദ്രീകരിച്ചും പൊതുജന പങ്കാളിത്തം ഉറപ്പാക്കി പരിപാടികള്‍ നടത്തി. ജൂണ്‍ 20 വരെയുള്ള ദിവസങ്ങളില്‍ 700 സംഘങ്ങളിലൂടെ 7000 തൈകള്‍ നട്ട് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്.

date