Skip to main content

ജില്ലാ സ്പോർട്സ് കൗൺസിൽ പോഷകാഹാര കിറ്റുകൾ നൽകി

 

 

 

 കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻ്റെ വിവിധ അക്കാദമികളിലായി പരിശീലനം നേടി വന്നിരുന്ന കായിക താരങ്ങൾക്ക്  കോവിഡ്  സാഹചര്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പോഷകാഹാര കിറ്റുകൾ നൽകി.  സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റിൻ്റെ ചേമ്പറിൽ നടന്ന ചടങ്ങിൽ  മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ടി.പി.ദാസനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാലും ചേർന്ന് വിതരണം നിർവ്വഹിച്ചു.  ജില്ലയിൽ താമസമാക്കിയിട്ടുള്ള കായിക താരങ്ങൾക്ക്  കായിക ക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായാണ്  മിൽമയുടെയും സപ്ലെകോയുടെയും ഉൽപന്നങ്ങൾ ഉൾപ്പെടുന്ന പോഷകാഹാര കിറ്റുകൾ നൽകിയത്.

date