Skip to main content

ബേപ്പൂർ നിയോജക മണ്ഡലം എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു

 

 

 പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ബേപ്പൂർ നിയോജക മണ്ഡലം എംഎൽഎ ഓഫീസ് ഉദ്ഘാടനം ചെയ്തു.    മുൻ ആഭ്യന്തര - ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. 
ചെറുവണ്ണൂരിൽ വികെസി ബിൽഡിങ്ങിലാണ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്. മുൻസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുറസാഖ് അധ്യക്ഷനായിരുന്നു. മുൻ എംഎൽഎ വികെസി മമ്മദ്കോയ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സരിത പൂക്കാടൻ, രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷറ റഫീഖ്, പഞ്ചായത്ത് പ്രസിഡണ്ട് അനുഷ,കോഴിക്കോട് കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി.രാജൻ , ടൗൺപ്ലാനിങ് ചെയർപേഴ്സൺ കൃഷ്ണകുമാരി  തുടങ്ങിയവർ പങ്കെടുത്തു.

date